കരുണാകന്റെ രാജി ചാരക്കേസില്‍ തന്നെ: മുഖ്യമന്ത്രിയെ തിരുത്തി കെ മുരളീധരന്‍

Posted on: April 12, 2014 12:00 pm | Last updated: April 13, 2014 at 12:54 pm

K.MURALEEDHARANതിരുവനന്തപുരം: കെ കരുണാകരന്റെ രാജി ചാരക്കേസില്‍ ആയിരുന്നില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തള്ളി കെ മുരളീധരന്‍. കരുണാകന്റെ രാജി ചാരക്കേസില്‍ തന്നെയായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. ചാരക്കേസ് കാരണമാണ് യുഡിഎഫിലെ ഘടകക്ഷികള്‍ കരുണാകരനെതിരെ തിരിഞ്ഞത്. നരസിംഹ റാവുവിന് കരുണാകരനോട് വിരോധമുണ്ടായിരുന്നു. ചാരക്കേസ് വന്നപ്പോള്‍ ആ അവസരം റാവു മുതലെടുത്തെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കെ കരുണാകരന്റെ രാജി ചാരക്കേസില്‍ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ പ്രതികരിച്ചിരുന്നു.