ബാര്‍ ലൈസന്‍സ്: സര്‍ക്കാറിനെതിരെ ബാര്‍ ഉടമകളുടെ സത്യവാങ്മൂലം

Posted on: April 12, 2014 10:02 am | Last updated: April 13, 2014 at 7:11 am

supreme courtന്യൂഡല്‍ഹി; ബാര്‍ ലൈസന്‍സ് സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ ബാര്‍ ഉടമകളുടെ സത്യവാങ്മൂലം. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയതില്‍ സര്‍ക്കാര്‍ വിവേചനം കാണിച്ചെന്നാരോപിച്ചാണ് സത്യവാങ്മൂലം. ടു-സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കിയപ്പോഴും അര്‍ഹരായ ത്രീ-സ്റ്റാര്‍ ഹോട്ടലുകളെ തഴഞ്ഞുവെന്നാണ് ആരോപണം. എക്‌സൈസ് കമ്മീഷണര്‍ അനുമതി നല്‍കിയിട്ടും ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ചെന്നും ആരോപണമുണ്ട്. ലൈസന്‍സ് പുതുക്കി നല്‍കിയതിന്റെ രേഖകള്‍ ബാറുടമകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
എക്‌സെസ് കമ്മീഷണര്‍ അനുമതി നല്‍കിയിട്ടും ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ചെന്നും ആരോപണമുണ്ട്. ലൈസന്‍സ് പുതുക്കി നല്‍കിയതിന്റേ രേഖകള്‍ ബാറുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.