Connect with us

Kannur

കണ്ണൂരില്‍ ഖാസി ഹൗസ് തുറന്നു

Published

|

Last Updated

കണ്ണൂര്‍: ജില്ലാ സംയുക്ത ജമാഅത്തിന്റെ ആസ്ഥാനമായ ഖാസി ഹൗസ് കണ്ണൂര്‍ അല്‍ അബ്‌റാര്‍ കോംപ്ലക്‌സില്‍ തുറന്നു. ഇന്നലെ ജുമുഅ നിസ്‌കാരാനന്തരം നടന്ന ചടങ്ങില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഖാസി ഹൗസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
രണ്ടര പതിറ്റാണ്ട് മുമ്പ് നിലവില്‍ വന്നതാണ് കണ്ണൂര്‍ ജില്ലാ സംയുക്ത ജമാഅത്ത്. ചിത്താരി കെ പി ഹംസ മുസ്‌ലിയാരെ അന്നത്തെ സമസ്ത പ്രസിഡന്റ് കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരാണ് കണ്ണൂര്‍ ജില്ലാ സംയുക്ത ജമാഅത്ത് ഖാസിയായി നിയമിച്ചത്.
150 മഹല്ലുകള്‍ ഇപ്പോള്‍ ജില്ലാ സംയുക്ത ജമാഅത്ത് കമ്മറ്റിയിലുണ്ട്. മുപ്പതോളം മഹല്ലുകള്‍ കൂടി ചിത്താരി കെ പി ഹംസ മുസ്‌ലിയാരെ ഖാസിയായി ബൈഅത്ത് ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി ബൈഅത്ത് നടക്കും. ഖാസി ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, മാട്ടൂല്‍ സയ്യിദ് അസ്‌ലം ജിഫ്‌രി തങ്ങള്‍, ചാലാട് അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എന്‍ അബ്ദുല്ലത്വീഫ് സഅദി, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, അശ്‌റഫ് സഖാഫി കടവത്തൂര്‍, വി സി അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.