ലഭിച്ച സിഗ്നലുകള്‍ ബ്ലാക്ക് ബോക്‌സിന്റേതു തന്നെ: ടോണി അബട്ട്

Posted on: April 11, 2014 11:34 am | Last updated: April 11, 2014 at 1:37 pm

tonny abbot

ബീജിംഗ്: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ സൂചനകള്‍ക്കായി തിരച്ചില്‍ നടത്തുന്ന കപ്പലുകള്‍ക്ക് ലഭിച്ച സിഗ്നലുകള്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുതന്നെയുള്ളതാണെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ട്. ഇക്കാര്യം തെരച്ചില്‍ സംഘത്തിലെ വിദഗ്ധര്‍ ഉറപ്പിച്ചുവെന്നും അബട്ട് മാധ്യമങ്ങളെ അറിയിച്ചു.

വിമാനത്തിനായുള്ള തിരച്ചിലില്‍ നിന്ന് ഇപ്പോള്‍ ബ്ലാക്ക് ബോക്‌സിനായുള്ള തിരച്ചിലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് തിരച്ചില്‍ സംഘം. അതേസമയം ഇന്നലെ ലഭിച്ച സിഗ്നലുകളില്‍ ഒന്ന് ബ്ലാക്ക് ബോക്‌സിന്റേതല്ലെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന ചീഫ് മാര്‍ഷല്‍ ആംഗസ് ഹൂസ്റ്റണ്‍ പറഞ്ഞു. അതിനിടെ ബ്ലാക്ക് ബോക്‌സിന്റെ ബാറ്ററിക്ക് വളരെ കുറച്ച് ആയുസേ ഉള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. ബാറ്ററി നിര്‍ജീവമായാല്‍ ബ്ലാക്ക് ബോക്‌സ് കണ്ടെത്തല്‍ പ്രയാസകരമായിരിക്കും.