Connect with us

Kerala

യു ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയെന്ന് പി സി ജോര്‍ജ്ജ്

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ പാളിച്ചകളുണ്ടായെന്ന വിമര്‍ശനവുമായി ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് രംഗത്ത്. ആന്റോ ആന്റണിയും എം ഐ ഷാനവാസും മോശം സ്ഥാനാര്‍ത്ഥികളാണ്. മലപ്പുറം കാഴ്ച്ചയും കേള്‍വിയുമുള്ള ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമായിരുന്നു. ഇടുക്കിയില്‍ യു ഡി എഫ് തോറ്റാല്‍ കേരള കോണ്‍ഗ്രസിനെ പറയരുത്. തിരുവനന്തപുരത്ത് ശശി തരൂരിന്റെ വിജയ സാധ്യത കണ്ടറിയണമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

പി സി ജോര്‍ജ്ജിന് മറുപടിയുമായി വി എം സുധീരനും ആന്റോ ആന്റണിയും രംഗത്തെത്തി. ജോര്‍ജ്ജ് പ്രതിപക്ഷത്തിന്റെ കൂടെയായിരുന്നുവെന്നും ജോര്‍ജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ തന്നെ ബാധിക്കില്ലെന്നും ആന്റോ ആന്റണി പറഞ്ഞു. ജോര്‍ജ്ജിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പിന് മുമ്പ് പറയണമായിരുന്നുവെന്ന് വി എം സുധീരന്‍ പറഞ്ഞു. പത്തനംതിട്ടയിലടക്കം യു ഡി എഫ് വന്‍ വിജയം നേടുമെന്നും സുധീരന്‍ പ്രതികരിച്ചു.

 

Latest