ഉദയസൂര്യന്‍ വിട്ട് രണ്ടിലക്ക് കീഴില്‍

    Posted on: April 10, 2014 11:23 pm | Last updated: April 10, 2014 at 11:23 pm

    ritheeshചെന്നൈ: ഡി എം കെയുടെ രാമനാഥപുരം മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗം ജെ കെ രിതീഷ് എ ഡി എം കെയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എം കെ അഴഗിരിയുടെ അടുത്ത അനുയായിയാണ് ഇദ്ദേഹം. രിതീഷ് മധുരയിലെ ഡി എം കെയുടെ വിദ്യാര്‍ഥി വിഭാഗം നേതാവും നടനുമാണ്. ഡി എം കെ പ്രാദേശിക നേതാവായ കെ നംഗസേതുപതിയും എ ഡി എം കെയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ജയലളിത പങ്കെടുത്ത ചടങ്ങിലാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
    പ്രാഥമിക അംഗത്വം സ്വീകരിച്ചതിന് ശേഷം പാര്‍ട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഇരുവര്‍ക്കും ജയലളിത നല്‍കി. അഴഗിരിയെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച മൂന്ന് എം പിമാരില്‍ ഒരാളാണ് ഇദ്ദേഹം.