കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വോട്ടിംഗ് മെഷീന്‍ എറിഞ്ഞു തകര്‍ത്തു

Posted on: April 10, 2014 5:31 pm | Last updated: April 11, 2014 at 6:06 pm

voteകണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് എല്‍ ഡി എഫ്-യു ഡി എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് വോട്ടിംഗ് മെഷീന്‍ എറിഞ്ഞു തകര്‍ത്തു. മലമ്പട്ടം 159ാം നമ്പര്‍ ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ബൂത്തിനുള്ളിലേക്ക് കയറിയ പ്രവര്‍ത്തകര്‍ വോട്ടിംഗ് മെഷീന്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. വോട്ട് രേഖപ്പെടുത്താന്‍ എത്തിയവരോട് വോട്ട് അഭ്യര്‍ത്ഥിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്.