താന്‍ വിവാഹിതനാണെന്ന് സമ്മതിച്ച് മോഡി

Posted on: April 10, 2014 6:38 am | Last updated: April 11, 2014 at 8:14 am

modi sadഗാന്ധിനഗര്‍: താന്‍ വിവാഹിതനാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സമ്മതിച്ചു. ലോകസഭാ തെരെഞ്ഞെടുപ്പില്‍ വഡോദരയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് മോഡി താന്‍ വിവാഹിതനാണ് എന്ന് ബോധിപ്പിച്ചത്. താന്‍ വിവാഹിതനാണെന്നും യശോദ ബെന്‍ ആയിരുന്നു തന്റെ ഭാര്യ എന്നും മോഡി സത്യവാങ്മൂലത്തില്‍ പറഞ്ഞു. പതിനേഴാം വയസ്സിലാണ് മോഡി വിവാഹം കഴിച്ചത്. ആദ്യമായാണ് താന്‍ വിവാഹിതനാണെന്ന് മോഡി സമ്മതിക്കുന്നത്. മോഡിയുടെ നാട്ടില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള നാട്ടിലെ സ്‌കൂള്‍ അധ്യാപികയായിരുന്നു യശോദ ബെന്‍. രണ്ടാഴ്ച മാത്രമേ ഇവര്‍ ഒരുമിച്ച് താമസിച്ചുള്ളൂ.

ഇതുവരെ മത്സരിച്ച തെരെഞ്ഞെടുപ്പുകളിലെല്ലാം വിവാഹിതനാണോ എന്ന കോളം പൂരിപ്പിക്കാതെ ഒഴിച്ചിടുകയാണ് മോഡി ചെയ്തത്. ഭാര്യയുടെ സ്വത്തുവിവരവും മോഡി പത്രികയില്‍ നല്‍കിയിരുന്നില്ല.