വീരേന്ദ്രകുമാറിനോട് തെര.കമ്മീഷന്‍ വിശദീകരണം തേടി

Posted on: April 9, 2014 12:47 pm | Last updated: April 9, 2014 at 3:33 pm

veerendra-kumarപാലക്കാട്: സ്വര്‍ണമോതിരവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ യു ഡി എഫിന്റെ പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി എം പി വീരേന്ദ്രകുമാറിനോട് തെര. കമ്മീഷന്‍ വിശദീകരണം തേടി. മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനാണ് കമ്മീഷന് പരാതി നല്‍കിയത്. ‘മാതൃഭൂമി’ പത്രത്തില്‍ വീരേന്ദ്രകുമാറിനെ ഉയര്‍ത്തിക്കാട്ടി വന്ന വാര്‍ത്തകള്‍ സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.