സാന്ത്വന സംഗമവും സൗജന്യ മെഡിക്കല്‍ കാര്‍ഡ് വിതരണവും

Posted on: April 9, 2014 12:57 pm | Last updated: April 9, 2014 at 12:57 pm

കടലുണ്ടി: ‘യൗവ്വനം നാടിനെ നിര്‍മിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന തലത്തില്‍ നടത്തപ്പെടുന്ന എസ് വൈ എസ് മിഷന്‍ 14 ന്റെ ഭാഗമായി കടലുണ്ടി എസ് വൈ എസ് സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാന്ത്വന സംഗമവും സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പും ഞായറാഴ്ച നടക്കും.
ക്രസന്റ് സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ താജു ല്‍ ഉലമ നഗറില്‍ രാവിലെ ഒമ്പതിന് നടക്കുന്ന സാന്ത്വ ന സംഗമത്തില്‍ നിര്‍ദ്ധരരും നിത്യരോഗികളുമായ നൂറോ ളം പേരെ ഒന്നിച്ചിരുത്തി സൗജന്യ മെഡിക്കല്‍ കാര്‍ഡും എക്യുപ്‌മെന്‍സും വിതരണം ചെയ്യും.
സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അധ്യക്ഷതയില്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ കാര്‍ഡ് വിതരണം എ പി അബ്ദുല്‍ കരീം ഹാജി നിര്‍വഹിക്കും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് ഷാജി വീല്‍ചെയര്‍ വിതരണം നടത്തും. സയ്യിദ് കെ വി തങ്ങള്‍, ഹംസക്കോയ ബാഖവി കടലുണ്ടി, അബദുല്‍ ജലീല്‍ സഖാഫി, ഡോ. എ മുഹമ്മദ് ഹനീഫ, അഡ്വ. നസീര്‍ ചാലിയം, ഡോ. അബ്ദുല്‍ അസീസ് ചാലിയം, ഒ ഭക്തവത്സലന്‍, മൂസ്സക്കോയ കടലുണ്ടി, അസീസ്, ബാപ്പാസ് സംസാരിക്കും. അബ്ദുസ്സമദ് ബാഖവി, എന്‍ വി ബാവ ഹാജി, എം വി ബാവ ചാലിയം, ഹുസൈന്‍ മാസ്റ്റര്‍ നല്ലളം, അബ്ദുല്‍ ജലീല്‍ പെരുമുഖം, ശരീഫ് സഅദി ചാലിയം, നിസാര്‍ ഹാജി ചാലിയം, അബ്ദുല്‍ മജീദ് ഹാജി ചാലിയം, കോയ ഹാജി കടലുണ്ടി, സലാം മാവൂര്‍ എന്നിവര്‍ സംബന്ധിക്കും.
സാന്ത്വന സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ഫറോഖ് ബാബ ഡെന്റല്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ ദന്ത പരിശോധനാ ക്യാമ്പും നടക്കും. ക്യാമ്പില്‍ തിമിര ശസ്ത്രക്രിയ നിര്‍ണയിക്കപ്പെടുന്നവര്‍ക്ക് സൗജന്യ ശസ്ത്രക്രിയയും സൗജന്യ നിരക്കില്‍ കണ്ണടയും ലഭിക്കുന്നതാണ്.
പഞ്ചായത്ത് പരിധിയിലെ കടലുണ്ടി മെഡിക്കല്‍സ്, മെഡിക്കോ മെഡിക്കല്‍സ് വട്ടപ്പറമ്പ്, മൈത്രി മെഡിക്കല്‍സ് ചാലിയം, മണ്ണൂര്‍ മെഡിക്കല്‍സ്, മിംസ് ഫാര്‍മ കരുവന്‍തിരുത്തി, കോര്‍ണര്‍ ബേക്കറി വടക്കുമ്പാട്, എം വി ബേക്കറി കടക്കുബസാര്‍ എന്നീ ബുക്കിംഗ് കേന്ദ്രങ്ങളില്‍ നേരിട്ടോ 9605303786, 9048156882, 9895320634 എന്നീ നമ്പറിലോ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ അറിയിച്ചു.