നരേന്ദ്രമോഡി വഡോദരയില്‍ പത്രിക നല്‍കി

Posted on: April 9, 2014 12:30 pm | Last updated: April 10, 2014 at 8:04 am

modiന്യൂഡല്‍ഹി: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ഗുജറാത്തിലെ വഡോദര ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക നല്‍കി. പ്രവര്‍ത്തകരുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയശേഷമാണ് വഡോദര കളക്ടറേറ്റിലെത്തി മോഡി പത്രിക സമര്‍പ്പിച്ചത്.

കാലത്ത് പത്തരയോടെ വഡോദരയിലെത്തിയ മോഡി കീര്‍ത്തി സ്തംഭത്തിന് സമീപത്തു നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാണ് കളക്ടറേറ്റിലെത്തിയത്. വഡോദരയ്ക്ക് പുറമെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കൂടി മോഡി മത്സരിക്കുന്നുണ്ട്.
വഡോദരയില്‍ ഇന്നായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 30നാണ് ഇവിടെ വോട്ടെടുപ്പ്.