മദ്‌റസകള്‍ മതസൗഹാര്‍ദം പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍: കാന്തപുരം

Posted on: April 9, 2014 10:19 am | Last updated: April 9, 2014 at 10:19 am

KANTHAPURAM-AT-TAJUL-ULAMA-കുന്നംകുളം: മതസൗഹാര്‍ദം പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണ് മദ്‌റസകളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എരുമപ്പെട്ടി പഴവൂരില്‍ പുതുക്കി പണിത നജ്മുല്‍ ഹുദാ മദ്‌റസയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ പി കെ ബാവ ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസല്‍ തങ്ങള്‍ അല്‍ ഐദ്രൂസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അഞ്ച് പതിറ്റാണ്ട് കാലമായി പള്ളി ദര്‍സ് സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന വന്‍മേനാട് അബൂബക്കര്‍ മുസ്‌ലിയാരെ ചടങ്ങില്‍ ആദരിച്ചു. എം എം ഇബ്‌റാഹിം, തൊഴിയൂര്‍ കുഞ്ഞ് മുഹമ്മദ് സഖാഫി, ബഷീര്‍ സഖാഫി ചെറുതുരുത്തി, വരവൂര്‍ മുഹ്‌യിദ്ദീന്‍ സഖാഫി സംസാരിച്ചു. മഹല്ല് സെക്രട്ടറി സാലിം പഴവൂര്‍ സ്വാഗതവും ഫൈസല്‍ പഴവൂര്‍ നന്ദിയും പറഞ്ഞു.