Connect with us

Kozhikode

ഖത്മുല്‍ ബുഖാരിയും സഖാഫി സംഗമവും ജൂണ്‍ ഏഴിന്

Published

|

Last Updated

കാരന്തൂര്‍: മര്‍കസ് ശരീഅത്ത് കോളജിലെ ഖത്മുല്‍ ബുഖാരിയും സഖാഫി സംഗമവും ജൂണ്‍ ഏഴിന് നടത്താന്‍ തീരുമാനിച്ചു. രാവിലെ ഒമ്പത് മണിക്ക് മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. സഖാഫി സംഗമവും ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്ന 425 പേര്‍ക്കുള്ള ഇജാസത്ത് നല്‍കലും ഉലമാക്കുളുടെയും സാദാത്തുക്കളുടെയും സാന്നിധ്യത്തില്‍ നിര്‍വഹിക്കും. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് ഖത്മുല്‍ ബുഖാരി സംഗമം.
സ്വാഗത സംഘം ഭാരവാഹികളായി കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (ചെയര്‍.), ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എ സി കോയ മുസ്‌ലിയാര്‍ (വൈസ് ചെയര്‍.), ഹാഫിസ് അബൂബക്കര്‍ സഖാഫി (ജന. കണ്‍.), സി പി ഉബൈദുല്ല സഖാഫി (കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു.
ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി, പ്രൊഫ. അബ്ദുല്‍ ഹമീദ്, എ സി കോയ മുസ്‌ലിയാര്‍, ഉമര്‍ ഹാജി മണ്ടാളില്‍, ഉസ്മാന്‍ സഖാഫി, ബാദുഷ സഖാഫി, മുഹമ്മദ്കുഞ്ഞി സഖാഫി പറവൂര്‍, അബ്ദുസ്സമദ് സഖാഫി സംബന്ധിച്ചു.