‘വി എസിന്റെ നിലപാടുമാറ്റത്തിന് അംഗീകാരം: തിരഞ്ഞെടുപ്പിന് ശേഷം കാണാം’

Posted on: April 8, 2014 12:16 am | Last updated: April 8, 2014 at 12:16 am

vsതിരുവനന്തപുരം:നിലപാടുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വി എസ് അച്യൂതാനന്ദന് എന്തെങ്കിലും അംഗീകാരം കിട്ടുമോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം കാണാമെന്ന് പ്രകാശ് കാരാട്ട്.
വ്യക്തിപരമായ അഭിപ്രായങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത് കൂട്ടായ തീരുമാനനമെടുക്കുന്ന പാര്‍ട്ടിയാണ് സി പി എം എന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നിലപാടും ഇത് തന്നെയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു.
ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള നിരാശ മനസ്സിലാകുന്നുണ്ടെന്നും കാരാട്ട് പറഞ്ഞു. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് അഭിപ്രായപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ ധൈര്യം അപാരമാണ്.
യു പി എ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനങ്ങളുടെ പ്രതിഷേധത്തില്‍ രാജ്യമെങ്ങുമെന്ന പോലെ കേരളത്തിലും കോണ്‍ഗ്രസ് തകരുമെന്നും കാരാട്ട് വ്യക്തമാക്കി. അഭിപ്രായ സര്‍വേകളില്‍ പലപ്പോഴും ഇടതു പാര്‍ട്ടികളെ പരിഗണിക്കാറില്ലെന്നതും ശ്രദ്ധേയമാണ്. ഇടതുപക്ഷം കഴിഞ്ഞ തവണത്തെതിനെക്കാള്‍ നിലമെച്ചപ്പെടുത്തും. കേരളത്തില്‍ എല്‍ ഡി എഫ് തരംഗം പ്രകടമാണ്. ത്രിപുരയിലും വിജയം ആവര്‍ത്തിക്കും.