അബുദാബി ഇസ്‌ലാമിക് ബേങ്ക് ബാര്‍ക്ലെയിസിനെ ഏറ്റെടുക്കുന്നു

Posted on: April 7, 2014 8:03 pm | Last updated: April 7, 2014 at 8:03 pm

barclaysഅബുദാബി: ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ധനകാര്യ സ്ഥാപനമായ ബാര്‍ക്ലെയിസ് തങ്ങളുടെ യു എ ഇയിലെ ബേങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ അബുദാബി ഇസ്‌ലാമിക് ബേങ്കിന് വില്‍ക്കാന്‍ ഒരുങ്ങുന്നു. 65 കോടി ദിര്‍ഹത്തിന് തങ്ങളുടെ ബേങ്കിംഗ് അവകാശം വില്‍ക്കാന്‍ ബാര്‍ക്ലയിസ് സമ്മതിച്ചതായാണ് സാമ്പത്തിക രംഗത്തു നിന്നുള്ള വാര്‍ത്തകള്‍.
വില്‍പ്പന യാഥാര്‍ഥ്യമായാല്‍ നിലവില്‍ അറു ലക്ഷം ഉപഭോക്താക്കളുള്ള അബുദാബി ഇസ്‌ലാമിക് ബേങ്കിന് 1.1 ലക്ഷം ഉപഭോക്താക്കളെ അധികമായി ലഭിക്കും. ഇസ്‌ലാമിക് ബേങ്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഇത് അവസരം നല്‍കുമെന്നാണ് കരുതുന്നത്.