കുഴിബോംബ് പൊട്ടി രണ്ട് സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: April 7, 2014 6:01 pm | Last updated: April 7, 2014 at 6:17 pm

CRPF-IndiaInk-blog480ഔറംഗബാദ്: ബീഹാറില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി രണ്ട് സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഔറംഗബാദില്‍ കുഴിബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

തെരെഞ്ഞെടുപ്പിന് മുമ്പ് മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബുകള്‍ കണ്ടുപിടിച്ച് നിര്‍വീര്യമാക്കി പോലീസ് തെരെഞ്ഞെടുപ്പ് കൂടുതല്‍ സുരക്ഷിതമാക്കുകയാണ്. ഇതിനിടെയാണ് അപകടം. ഈ മാസം 10നാണ് മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നത്. സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.