വിവാദ പരാമര്‍ശം: പിണറായി മാപ്പു പറയണമെന്ന് ഉമ്മന്‍ചാണ്ടി

Posted on: April 7, 2014 1:21 pm | Last updated: April 8, 2014 at 12:04 am

pinarayi and chandyപത്തനംതിട്ട: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെ ‘പരനാറി’യെന്ന വിവാദ പരാമര്‍ശം പിന്‍വലിച്ച് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പിണറായി മാപ്പു പറയേണ്ടത് പൊതു സമൂഹത്തോടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ താന്‍ പ്രേമചന്ദ്രനെ ഉദ്ദേശിച്ചല്ല പരനാറി പ്രയോഗം നടത്തിയതെന്ന് പിണറായി പ്രതികരിച്ചു. ഒരു പരനാറി മത്സരിക്കുന്നുണ്ട്. അദ്ദേഹത്തെപ്പറ്റി ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല. പരനാറിയെന്ന പ്രയോഗം തനിക്കെതിരാണെന്ന് പ്രേമചന്ദ്രന് തോന്നിയിട്ടുണ്ടെങ്കില്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും പിണറായി പറഞ്ഞു.