മാധ്യമപ്രവര്‍ത്തകനും പിതാവും ഷോക്കേറ്റു മരിച്ചു

Posted on: April 7, 2014 12:13 pm | Last updated: April 7, 2014 at 3:15 pm

kerala kaumudi

കൊല്ലം: ജില്ലയിലെ പുത്തൂരിനടുത്ത് വെണ്ടാറില്‍ കേരളകൗമുദി കോട്ടയം സബ് എഡിറ്റര്‍ സി കൃഷ്ണകുമാര്‍ (34), പിതാവ് വെണ്ടാര്‍ സി ചന്ദ്രശേഖരന്‍ പിള്ള (66) എന്നിവര്‍ വൈദ്യതാഘാതമേറ്റ് മരിച്ചു. അലക്കിയ തുണി വിരിക്കുമ്പോള്‍ കിണറ്റിലെ പമ്പിന്റെ വയറില്‍ നിന്ന് അയയിലേക്ക് വൈദ്യുതി പ്രവാഹമുണ്ടായതിനെത്തുടര്‍ന്നാണ് ഷോക്കേറ്റത്. അമ്മ ലളിതാഭായി അമ്മ, ഭാര്യ ലക്ഷ്മി, മകള്‍ അമൃതവര്‍ഷിണി. അധ്യാപക സംഘടനാ നേതാവായിരുന്നു വെണ്ടാര്‍ ചന്ദ്രശേഖരന്‍ പിള്ള.