Connect with us

International

നോവലിന്റെ പ്രകാശനത്തിന് രണ്ട് ദിവസം മുമ്പ് യു എസ് എഴുത്തുകാരന്‍ അന്തരിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന് രണ്ട് ദിവസം മുമ്പ് യു എസ് നോവലിസ്റ്റും പിരസ്ഥിതി പ്രവര്‍ത്തകനുമായ പീറ്റര്‍ മാതിയസെന്‍ (86)അന്തരിച്ചു. രക്താര്‍ഭുത ബാധിതനായ പീറ്റര്‍ മാസങ്ങളോളമായി ചികിത്സയിലായിരുന്നു. പീറ്ററിന്റെ ഏറ്റവും പുതിയ നോവലായ ഇന്‍ പാരഡൈസ് എന്ന പുസ്തകത്തിന്റെ പ്രകാശം നാളെ നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാരം നടത്തിയ പീറ്ററിന്റെ കൃതികളില്‍ ഭൂരിഭാഗവും തന്റെ യാത്രാനുഭവങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. മരുഭൂമികളെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും എഴുതാനായി മാത്രം അദ്ദേഹം ഹിമാലയത്തിലും ആസ്‌തേലിയയിലേക്കും യാത്ര ചെയ്തിരുന്നു. നാഷനല്‍ ബുക്ക് പ്രൈസ് അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. പീറ്ററിന്റെ പല നോവലുകളും സിനിമയായിട്ടുണ്ട്.

Latest