Connect with us

Kerala

രാജ്യത്ത് ഇസ്‌ലാം റിപ്പബ്ലിക് വാദം അവിവേകം: കാന്തപുരം

Published

|

Last Updated

നരിക്കുനി: നാനാജാതി മതസ്ഥരും സംസ്‌കാരമുള്ളവരും വസിക്കുന്ന ഇതുപോലുള്ള രാജ്യത്ത് ഇസ്‌ലാം റിപ്പബ്ലിക് എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം ഭ്രാന്തമായ നിലപാടാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. നരിക്കുനി ബൈത്തുല്‍ ഇസ്സ ഇരുപതാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദം സുന്നിവിഭാഗം ആദ്യത്തില്‍തന്നെ എതിര്‍ത്തപ്പോഴും അനുകൂലിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ യാഥാര്‍ഥ്യം ബോധ്യമായിരിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയ വിപ്ലവ സംഘടനയാണെന്ന് സമൂഹത്തിന് ബോധ്യമായിരിക്കുന്നു. മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കുന്നതിലും തമ്മില്‍ തല്ലിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ടി കെ എസ് വെണ്ണക്കാട് പ്രാര്‍ഥന നടത്തി. സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ സന്ദേശം ടി എ മുഹമ്മദ് അഹ്‌സനി വായിച്ചു. പി പി ഉസ്താദ് സ്മാരക ദഅ്‌വാ കോളജ് കെട്ടിടത്തിന്റെ ഉദ്ഘാടനം ചടങ്ങില്‍ നിര്‍വഹിച്ചു. സയ്യിദ് സൈനുല്‍ആബിദീന്‍ തങ്ങള്‍ മലേഷ്യ, സയ്യിദ് കുഞ്ഞി സീതിക്കോയ കൊയിലാട്ട്, അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കുറ്റൂര്‍ മുഹമ്മദ് ഹാജി, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പ്രൊഫ. മുഹമ്മദ് സുലൈമാന്‍, ഡോ. എം എ സബൂര്‍ തങ്ങള്‍, സി മൊയ്തീന്‍ കുട്ടി ഹാജി സംസാരിച്ചു.
പൂര്‍വവിദ്യാര്‍ഥി സംഗമം മുഈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സി അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വി പി മുഹമ്മദ് സഖാഫി, ടി കെ സി മുഹമ്മദ്, ഫസലുര്‍റഹ്മാന്‍, സി വി ഹുസൈന്‍ മുസ്‌ലിയാര്‍, എ പി ഫള്‌ലുര്‍റഹ്മാന്‍, മുനീര്‍ വാളന്നൂര്‍, ശരീഫ് സഅദി സംസാരിച്ചു. പ്രവാസി സംഗമം കുഞ്ഞബ്ദുല്ല കടമേരി ഉദ്ഘാടനം ചെയ്തു. കെ പി എസ് എളേറ്റില്‍ അധ്യക്ഷത വഹിച്ചു. പി വി അബൂബക്കര്‍, പി കെ സി മുഹമ്മദ് സഖാഫി, അബ്ദുല്ല പൂനൂര്‍, സഹദ് പന്നൂര്‍ സംസാരിച്ചു.

 

Latest