വിവാദ പ്രസംഗം: അമിത്ഷാക്ക് എതിരെ കേസെടുത്തു

Posted on: April 6, 2014 6:30 pm | Last updated: April 6, 2014 at 6:30 pm

amith shaലക്‌നൗ: മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ ബി ജെ പി നേതാവും മോഡിയുടെ വലംകൈയ്യുമായ അമിത് ഷാക്ക് എതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് പോലീസാണ് കേസ് ഫയല്‍ ചെയ്തത്.

മുസാഫര്‍ നഗര്‍ കലാപത്തിലുണ്ടായ അപമാനത്തിന് വോട്ടിലൂടെ മറുപടി പ്രതികാരം ചെയ്യണമെന്നായിരുന്നു ഷായുടെ ആഹ്വാനം. ഈ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചുവരികയാണ്.