ദേവിപ്രീതി നേടാന്‍ പെണ്‍കുട്ടി നാക്ക് മുറിച്ച് കാഴ്ച വെച്ചു

Posted on: April 6, 2014 6:19 pm | Last updated: April 6, 2014 at 6:19 pm

cutting tounghഭോപ്പാല്‍: ദേവീ പ്രീതി നേടാന്‍ പെണ്‍കുട്ടി സ്വന്തം നാക്ക് മുറിച്ച് കാണിക്കവെച്ചു. മധ്യപ്രദേശിലെ മൊറേനയിലെ ക്ഷേത്രത്തിലാണ് 19കാരി നാവ് ദേവിക്ക് സമര്‍പ്പിച്ചത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ റിങ്കി എന്ന പെണ്‍കുട്ടി തന്റെ നാക്കിന്റെ ഒരു ഭാഗം മുറിച്ചെടുക്കുകയായിരുന്നു. ദേവിക്കായി ഇത്തരം കടുത്ത ത്യാഗം ചെയ്താല്‍ പ്രാര്‍ഥനകള്‍ക്ക് ഉത്തരം കിട്ടുമെന്ന വിശ്വാസത്തിലാണത്രെ പെണ്‍കുട്ടി ഈ കടുംകൈ ചെയ്തത്. പെണ്‍കുട്ടിയെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.