Connect with us

Palakkad

ബി ജെ പിയെ ചെറുക്കാനുള്ള ശ്രമം ഇടതുപക്ഷം ദുര്‍ബലപ്പെടുത്തുന്നു: പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

പട്ടാമ്പി: ഇടതുപക്ഷത്തിന് പ്രസക്തിയില്ലാത്ത തിരഞ്ഞെടുപ്പാണിതെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി. ഈ തിരഞ്ഞെടുപ്പിന്റെപ്രസക്തമായ രാഷ്ട്രീയം ബി ജെപിയെ തടയലാണ്.
ബി ജെ പിയെന്ന വിപത്ത് തടയാന്‍ ഇടതുപക്ഷത്തിനാകില്ല. ബംഗാളില്‍നിന്നും കേരളത്തില്‍നിന്നും കാര്യമായി ഒന്നുംകിട്ടാന്‍ പോകുന്നില്ല ഇടതിന്. പ്രവചനങ്ങളതാണ് വ്യക്തമാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തും. ജനങ്ങള്‍ ചിന്തിക്കുന്നത് രാജ്യം ആര് ഭരിക്കണമെന്നാണ്.
മോഡി ഭരിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. മോഡി വന്നാല്‍ രാജ്യത്തിന്റെ അധോഗതി ആരംഭിക്കും. വൈരാഗ്യം ആശയമായി കൊണ്ടുനടക്കുന്നവരാണ് ബിജെപി. അവര്‍ക്ക് രാജ്യത്തെ നയിക്കാനോ ഇടതുപക്ഷത്തിന് അവരുടെ വരവ് തടയാനോ ആകില്ല. അത് യുഡിഎഫിന് മാത്രമേ കഴിയൂ. ബി ജെപിക്കെതിരായി പരമാവധി അംഗങ്ങളെ പാര്‍ലമെന്റിലെത്തിക്കണം. എല്‍ഡിഎഫിനെ വിജയിപ്പിച്ചത് കൊണ്ട് ബിജെപിക്ക് ബദലാകില്ല. എല്‍ഡിഎഫും ന്യൂനപക്ഷ മതേതര വക്താക്കളായി നടക്കുന്ന ചിലരും ബിജെപിയെ ചെറുക്കാനുള്ള ശ്രമത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
എം പി വീരേന്ദ്രകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ജില്ലയില്‍ നടത്തിയ പര്യടനത്തിന് പട്ടാമ്പി മണ്ഡലത്തിലെ കൈപ്പുറത്ത് തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ വി എം മുഹമ്മദലി അധ്യക്ഷത വഹിച്ചു.