Connect with us

Ongoing News

തിരഞ്ഞെടുപ്പിന് ശേഷം ബദല്‍ സഖ്യം ഉണ്ടാക്കാന്‍ കഴിയും: യെച്ചൂരി

Published

|

Last Updated

പാലക്കാട്: കോണ്‍ഗ്രസിനെ പിന്തുണക്കാനുള്ള ഡല്‍ഹി ജുമാ മസ്ജിദ് ഇമാമിന്റെ പ്രഖ്യാപനം അഭിപ്രായപ്രകടനം മാത്രമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. 2004 ല്‍ എ ബി വാജ്‌പേയി വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ മുസ്‌ലീംകളോട് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ഫത്‌വ പുറത്തിറക്കിയതും ഇതേ ഇമാമാണ്. ഇപ്പോള്‍ ഇമാമിന്റെ ആഹ്വാനത്തിനെതിരെ പ്രതികരിച്ചതിലൂടെ ബി ജെ പിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്നും മതവും രാഷ്ട്രീയവും വ്യത്യസ്തമാണെന്നും യെച്ചൂരി പറഞ്ഞു. പാലക്കാട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിന് ശേഷമാണ് എല്ലാ സഖ്യങ്ങളും ഉണ്ടായിട്ടുള്ളത്. വാജ്‌പേയി, ദേവെഗൗഡ, വി പി സിംഗ്, മന്‍മോഹന്‍ സിംഗ് സര്‍ക്കാറുകളെല്ലാം മുന്നണി രൂപവത്കരിച്ചത് തിരഞ്ഞെടുപ്പിന് ശേഷമാണ്. ഇത്തവണ തിരഞ്ഞെടുപ്പിന് ശേഷം ബദല്‍ സഖ്യം ഉണ്ടാക്കാന്‍ കഴിയും. നേതാക്കളെ ഉയര്‍ത്തിക്കാട്ടിയല്ല നയങ്ങളെ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി ജെ പി ഇതുവരെ പ്രകടന പത്രിക പോലും ഇറക്കിയിട്ടില്ല. അതിനു പിന്നില്‍ ഹിഡന്‍ അജന്‍ഡയുണ്ട്. മതേതര രാജ്യത്ത് ആര്‍ എസ് എസ് നയം അടിച്ചേല്‍പ്പിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest