Connect with us

Ongoing News

24.5 ലക്ഷം കന്നി വോട്ടര്‍മാര്‍; കൂടുതല്‍ പൊന്നാനിയില്‍

Published

|

Last Updated

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത് 24.5 ലക്ഷം കന്നി വോട്ടര്‍മാര്‍. കൃത്യമായി പറഞ്ഞാല്‍ 2,45,1963 പേര്‍. ഭൂരിഭാഗം മണ്ഡലങ്ങളിലും കഴിഞ്ഞ തവണ വിജയിച്ചവര്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വരും പുതിയ വോട്ടര്‍മാര്‍. ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍.
കന്നി വോട്ടര്‍മാര്‍ കൂടുതല്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറും ഇടത് സ്വതന്ത്രന്‍ വി അബ്ദുര്‍റഹ്മാനും ഏറ്റുമുട്ടുന്ന പൊന്നാനിയിലാണ്. സിറ്റിംഗ് എം പിയായ ഇ ടി മുഹമ്മദ് ബഷീറിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം 82,684 വോട്ടാണ്.
പൊന്നാനിയില്‍ ഇക്കുറിയുള്ള കന്നി വോട്ടര്‍മാരകട്ടെ 1,83,598 പേരും.
പുതു വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്. 1,78,567 പുതിയ വോട്ടര്‍മാരാണ് ഇവിടെയുള്ളത്. സിറ്റിംഗ് എം പി. ഇ അഹമ്മദിന് കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ ലഭിച്ച ഭൂരിപക്ഷം 1,15,597 വോട്ടാണ്. കന്നി വോട്ടര്‍മാര്‍ കുറവ് കോട്ടയത്താണ്. 65,919 പേര്‍.
മറ്റു മണ്ഡലങ്ങളിലെ കന്നി വോട്ടര്‍മാരുടെ ഇപ്രകാരമാണ്. ബ്രാക്കറ്റില്‍ കഴിഞ്ഞ തവണ മണ്ഡലത്തില്‍ സിറ്റിംഗ് എം പിക്ക് ലഭിച്ച ഭൂരിപക്ഷം. കാസര്‍കോട്-1,29049, (64,427) കണ്ണൂര്‍- 98,896 (43,151), വടകര-1,10,436 (56,186), വയനാട്- 1,46,856 (1,53,439), കോഴിക്കോട്-1,27,814 (838), പാലക്കാട്-1,33,516 (1,820), ആലത്തൂര്‍-1,15,165 (20,960),തൃശൂര്‍- 1,01,034(25,151), ചാലക്കുടി-74,945 (71,679), എറണാകുളം 1,33,261 (11,790) ഇടുക്കി-95,753 (74,796), ആലപ്പുഴ-1,22,202 (57,635), മാവേലിക്കര-1,07,690 (48,048), പത്തനംതിട്ട-1,09,475 (1,11,206), കൊല്ലം-1,09,684 (17,531) ആറ്റിങ്ങല്‍-1,58,733 (18,341) തിരുവനന്തപുരം-1,49370 (99,998).
സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ളത് പത്തനംതിട്ടയിലാണ്. 6,90,648 പേര്‍. കുറവ് ഇടുക്കിയിലും. സ്ത്രീ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും ഏതാണ്ട് തുല്യമായുള്ളതും ഇടുക്കിയിലാണ്. 5,77,945 പേരാണ് ഇടുക്കിയിലെ പുരുഷ വോട്ടര്‍മാര്‍. സ്ത്രീ വോട്ടര്‍മാര്‍ 5,79,474 പേരും.

Latest