Connect with us

Wayanad

മൊബൈല്‍ ടവറുകളിലെ വികരണ പരിശോധന പ്രഹസനമാകുന്നു

Published

|

Last Updated

മാനന്തവാടി: ജില്ലയില്‍ മൊബൈല്‍ ടവ്വറുകളിലെ വികരണ പരിശോധന പ്രഹസനമാകുന്നു. മൊബൈല്‍ ടവ്വറുകളില്‍ നിന്നുള്ള റേഡിയേഷന്‍ മൂലം മനുഷ്യരിലേക്ക് പകരുന്ന അര്‍ബുദം, മസ്തിഷ്‌ക നാധി രോഗങ്ങള്‍, വന്ധ്യത തുടങ്ങിയ രോഗങ്ങള്‍ കാരണമാകുണ്ടെന്ന പഠനങ്ങളെ തുടര്‍ന്ന് കേന്ദ്ര ടെലികോം വകുപ്പിന് കീഴിലുള്ള ടെലികോം എഞ്ചിനിയറിംഗ് ആന്റ് റിസോഴ്‌സസ് മോനിട്ടറിംഗ്(ടേം) സെല്ലിനായിരുന്നു പരിശോധന ചുമതല നല്‍കിയത്. ഏര്‍ണ്ണാകുളം ആസ്ഥാനമായിട്ടാണ് ഇതിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ സ്വകാര്യ മേഖലയിലുള്‍പ്പെടെ 300ഓളം മൊബൈല്‍ ടവ്വറുകളാണ് ഉള്ളത്. ടേം സെല്ലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം വികിരണ പരിശോധന നടത്തിയെങ്കിലും അത് നഗരങ്ങളിലെ ടവ്വറുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധനയുണ്ടായത്. ്രഗാമ പ്രദേശങ്ങളിലും, വന മേഖലയോട് ചേര്‍ന്നിട്ടുള്ളതും ഉള്‍പ്രദേശങ്ങളിലുള്ളതുമായ ടവ്വറുകള്‍ പരിശോധിക്കാന്‍ തയ്യാറായിട്ടില്ല.
ടവ്വറുകളില്‍ 20 വാട്ട്‌സിന് മുകളില്‍ നടക്കുന്നുണ്ടെന്നും അത് പകുതിയായി കുറക്കണമെന്നും സംസ്ഥാന മോനിട്ടറിംഗ് സമിതിക്ക് ടെലികോം വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് നെറ്റ്‌വര്‍ക്ക് കവറേജ് നല്‍കാന്‍ ടവ്വറുകളില്‍ അനുവദിക്കുന്ന വിടരണത്തിലും പതിന്‍ മടങ്ങ് വികരണം പുറത്ത് വിടുന്നുണ്ട്. ഇത് ഗ്രമീണ മേഖലയിലാണ് വികരണം അധികമായി പുറത്ത് വരുന്നത്. ഈ വികിരണം മൂലം അങ്ങാടിക്കുരിവികള്‍, കടന്നല്‍ തുടങ്ങിയ ജീവികളുടെവംശ നാശത്തിന് കാരണമാകുന്നതോടൊപ്പം മനുഷ്യരുള്‍പ്പെടെയുള്ളവരില്‍ ഗുരുതരമായ രോഗങ്ങള്‍ക്കും കാരണമാകും. മൊബൈല്‍ ടവ്വറുകളുടെ വികരണ പരിശോധന എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.