Connect with us

Malappuram

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് 50 കേസുകള്‍ ഫയല്‍ ചെയ്തു

Published

|

Last Updated

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ അനധികൃത മദ്യ ഉത്പാദനവും കടത്തും തടയുന്നതിനായി രൂപവത്കരിച്ച എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് 50 അബ്കാരി കേസുകള്‍ ഫയല്‍ ചെയ്തതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. കൂടാതെ 11 നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് (എന്‍ ഡി പി എസ്) പ്രകാരമുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. വിവിധയിടങ്ങളില്‍ നിന്നായി കഞ്ചാവ്, മദ്യം, ബ്രൗണ്‍ ഷുഗര്‍ എന്നിവയും പിടിച്ചെടുത്തു. ഇതുവരെ 203.800 ലിറ്റര്‍ മദ്യവും 1.27 കിലോ കഞ്ചാവും 50 മില്ലിഗ്രാം ബ്രൗണ്‍ ഷുഗറും ഒരു മില്ലിഗ്രാം ലിക്വിഡ് ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഹരി വസ്തുക്കളുടെ വിതരണം തടയുന്നതിനും ജില്ലാ അതിര്‍ത്തികളില്‍ പട്രോളിങ് കര്‍ശനമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡ് നോഡല്‍ ഓഫിസര്‍ കൂടിയായ അസി.എക്‌സൈസ് കമ്മീഷണര്‍ പി ബാലകൃഷ്ണന്‍ അറിയിച്ചു. വാഹനങ്ങളിലും പൊതു സ്ഥലങ്ങളിലും കര്‍ശന പരിശോധന നടത്തുന്നുണ്ട്. മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രവണത തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest