Connect with us

Ongoing News

ഈ ഗ്രാമം തിരഞ്ഞെടുപ്പ് കേറാമൂല

Published

|

Last Updated

CHERUPUZHA Election  RODചെറുപുഴ: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോള്‍ ഇതേക്കുറിച്ച് ഒരു ചര്‍ച്ചയുമില്ലാതെ കഴിയുകയാണ് ഒരു മലയാളി ഗ്രാമം. കുടക് മലനിരകള്‍ക്ക് നടുവിലെ മുന്താരിയിലാണ് തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ എത്താത്തത്. കാനംവയലില്‍ നിന്ന് വനത്തിലൂടെ ഏഴ് കിലോമീറ്റര്‍ നടന്ന് വേണം ഇവിടെ എത്താന്‍. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയ കക്ഷികള്‍ ഈ ഗ്രാമത്തിലേക്ക് വരാത്തത്. ഗ്രാമവാസികളില്‍ പകുതി പേര്‍ക്ക് കര്‍ണാടകയിലാണ് വേട്ട്. ഇവര്‍ വേട്ട് ചെയ്യുന്നതും കുറവാണ്. മുന്താരിക്കാരുടെ പ്രധാന ആവശ്യമായ റോഡ് സംവിധാനം ഇതുവരെ നടപ്പായിട്ടില്ല. വനത്തിലൂടെ ആയതിനാല്‍ കര്‍ണാടക ഇതിന് അനുമതിയും നല്‍കുന്നില്ല. ചില ജീവനക്കാരുടെ സഹായത്തോടെ അത്യാവശ്യത്തിന് ജീപ്പുകള്‍ സഞ്ചരിക്കാറുണ്ടെങ്കിലും രാത്രി യാത്രക്ക് അനുവാദമില്ല. ഈ മേഖലയിലെ പ്രധാന വരുമാന മാര്‍ഗം കൃഷിയാണ.് വാഴ, ഏലം, ഗ്രാമ്പു, കാപ്പി, പച്ചക്കറികള്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. കൃഷിയിടങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാണ്.
ഇവിടത്തുകാര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് അറിയുന്നത് വാര്‍ത്തയിലൂടെയാണ്. ഓരോ വീട്ടിലും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാല്‍ ഏത് സമയത്തും വാര്‍ത്തകള്‍ കാണാന്‍ സൗകര്യമുണ്ടെന്ന് കര്‍ഷകനായ തോമസ് പറഞ്ഞു. മറ്റിടങ്ങളിലെ പോലെ വൈദ്യുതി ഒളിച്ചു കളിക്കാറില്ലെന്നും തോമസ് പറയുന്നു.

 

Latest