ബൈക്ക്‌റാലിയും പ്രകടനങ്ങളും അനുവദിക്കില്ല

Posted on: April 5, 2014 12:07 am | Last updated: April 4, 2014 at 10:08 pm

കാസര്‍കോട്: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതുയോഗത്തിലേക്ക് പ്രകടനങ്ങളായി പൊതുജനങ്ങള്‍ എത്തരുതെന്ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അറിയിച്ചു. യോഗം നടക്കുന്ന സ്ഥലത്തേക്കുള്ള ബൈക്ക് റാലിയും ഒഴിവാക്കണം.
പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. തുറന്ന വാഹനങ്ങളില്‍ സമ്മേളനത്തിന് എത്തരുത്. പൊതുയോഗം നടക്കുന്ന സ്ഥലത്തേക്ക് കുപ്പിവെള്ളം, ബാഗുകള്‍, പൊടികള്‍ തുടങ്ങിയ വസ്തുക്കളൊന്നും കൊണ്ട് വരുന്നത് അനുവദിക്കുന്നതല്ല. വിശിഷ്ട വ്യക്തികളുടെ സന്ദര്‍ശന പരിപാടി സമാധാനപരമാക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യര്‍ഥിച്ചു.