Connect with us

Kasargod

വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ പരിശോധിച്ചു

Published

|

Last Updated

കാസര്‍കോട്: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സജ്ജീകരണത്തിനു മുന്നോടിയായി രണ്ടാംഘട്ട റാന്റമൈസേഷന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ അംദജ് താക്കിന്റെ നേതൃത്വത്തില്‍ നടത്തി. കലക്ടറേറ്റിലെ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് റാന്റമൈസേഷന്‍ നടത്തിയത്.
പൊതുനിരീക്ഷകന്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം പരിശോധിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച് പൊതുതിരഞ്ഞെടുപ്പ് നീരീക്ഷകന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ച നടത്തി.

 

Latest