ജമീല പ്രകാശം എം എല്‍ എക്ക് കാറപകടത്തില്‍ പരുക്ക്

Posted on: April 4, 2014 10:04 am | Last updated: April 4, 2014 at 3:12 pm

prakashamതിരുവനന്തപുരം: കോവളം എം എല്‍ എ ജമീല പ്രകാശത്തിന് കാറപകടത്തില്‍ പരുക്കേറ്റു. കോട്ടയത്തുനിന്നും തെരെഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന എം എല്‍ എയുടെ കാര്‍ വെഞ്ഞാറമൂടിനു സമീപമാണ് അപകടകത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ വേറ്റിനാട് വില്ലേജ് ഓഫിസിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റ എം എല്‍ എയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. എം എല്‍ എയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.