കള്ളപ്പണം വീണ്ടെടുക്കും: എ എ പിയുടെ പ്രകടനപത്രിക

Posted on: April 3, 2014 7:18 pm | Last updated: April 3, 2014 at 8:12 pm

aapന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ എ പി) ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. അഴിമതിക്കെതിരായ പോരാട്ടമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. വിദേശ ബേങ്കുകളിലുള്ള കള്ളപ്പണ നിക്ഷേപം തിരിച്ചെത്തിക്കും എന്ന് പത്രികയില്‍ പറയുന്നു. സാധാരണ ജനങ്ങളില്‍ നിന്ന് നിര്‍ദേശം സ്വീകരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ പരിഷ്‌കാരം കൊണ്ടുവരും, എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സി സി ടി വി കാമറകള്‍ സ്ഥാപിക്കും, കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്ന മുറിയില്‍ സി സി ടി വി കാമറകള്‍ സ്ഥാപിക്കും, വിവരാവകാശ നിയമപ്രകാരം ദൃശ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് നല്‍കും, ഡല്‍ഹി പോലീസിന് മേലുള്ള അധികാരം കേന്ദ്ര സര്‍ക്കാറില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് നല്‍കും, ജോലി ചെയ്യാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ വ്യവസ്ഥ കൊണ്ടുവരും എന്നൊക്കെയാണ് എ എ പിയുടെ പ്രധാന വാഗ്ദാനങ്ങള്‍.