കായംകുളത്ത് വാഹനാപകടത്തില്‍ അഞ്ച് മരണം

Posted on: April 3, 2014 1:45 pm | Last updated: April 5, 2014 at 5:20 pm

accidentആലപ്പുഴ: കായംകുളം കരിയിലക്കുളങ്ങരയില്‍ എയര്‍ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍മരിച്ചു. കാറിലുള്ളവരാണ് മരിച്ചത്. കൊല്ലം ഓച്ചിറ പ്ലാപ്പന സ്വദേശികളായ മറിയുമ്മ, മറിയുമ്മയുടെ മകന്റെ ഭാര്യ ഫെമിന, നഫീസ, മുഹമ്മദ് കുഞ്ഞ്, കാര്‍ ഓടിച്ചിരുന്ന ലത്തീഫ് എന്നിവരാണ് മരിച്ചത്. ആറ് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ രണ്ടര വയസ്സുകാരി ഫിദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.