Connect with us

Malappuram

ഐ പി ബി പുസ്തകോത്സവം തുടങ്ങി

Published

|

Last Updated

മലപ്പുറം: സര്‍ഗാത്മക വായനയുടെ വസന്തം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന രിസാല പ്രചാരണ ക്യാമ്പയിന്‍ ഭാഗമായി എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മൂന്ന് ദിനങ്ങളിലായി നടത്തുന്ന ഐ പി ബി പുസ്തകോത്സവത്തിന് പ്രൗഢമായ തുടക്കം.
എസ് എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ (ഐ പി ബി)ക്ക് പുറമെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇസ്‌ലാമിക് സി ഡികളുടെ പ്രദര്‍ശനവും വിപണനവും മേളയിലുണ്ട.് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് ഐ പി ബി പുസ്തകോത്സവം നടക്കുന്നത്.
കവി മണമ്പൂര്‍ രാജന്‍ ബാബു പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ പങ്കെടുത്തു. വൈകുന്നേരം നാല് മണിക്ക് നടന്ന രാഷ്ട്രീയ ചര്‍ച്ചയില്‍ പി വി അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവിക്കുന്നത് എന്ന ചര്‍ച്ചയില്‍ സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി പ്രസംഗിച്ചു. ഇന്ന്് വൈകുന്നേരം നാലിന് വായന; മുസ് ലിം അടയാളപ്പെടുത്തലുകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ് സ്വാദിഖ്, സഹീദ് റൂമി, എ പി അഹമ്മദ്, സ്വലാഹുദ്ദീന്‍ അയ്യൂബി സംബന്ധിക്കും.