അക്‌സ അവാര്‍ഡ് ദാനവും സയ്യിദ് ഫസല്‍ തങ്ങള്‍ അനുസ്മരണവും

Posted on: April 3, 2014 12:02 am | Last updated: April 3, 2014 at 12:02 am

കോഴിക്കോട്: ശരീഅത്ത് കോളജുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സയ്യിദന്മാരായ പണ്ഡിതന്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍വിതരണം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എം എ സബൂര്‍ തങ്ങള്‍ അവേലത്ത് അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അവാര്‍ഡ്ദാനം മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ് കെ പി എം തങ്ങള്‍, അഹ്മദ് ജിഫ്‌രി മമ്പുറം, ജിഫ്‌രി തങ്ങള്‍ ചാലിശ്ശേരി, സഫ്‌വാന്‍ തങ്ങള്‍ പയ്യന്നൂര്‍, സഫ്‌വാന്‍ തങ്ങള്‍ കുറുവമ്പലം, ആറ്റക്കോയ തങ്ങള്‍ മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദ് താമരശ്ശേരി പ്രസംഗിച്ചു. സയ്യിദ് സ്വാലിഹ് ശിഹാബ് സ്വാഗതവും അസ്‌ലം തങ്ങള്‍ വയനാട് നന്ദിയും പറഞ്ഞു.