സമസ്ത: ഇംഗ്ലീഷ് മീഡിയം മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Posted on: April 3, 2014 12:01 am | Last updated: April 3, 2014 at 12:01 am

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2014 മാര്‍ച്ചില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിയ ഏഴാം ക്ലാസ്സിലെ മദ്‌റസാ പൊതു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 97% വിദ്യാര്‍ഥികള്‍ വിജയിച്ചു.
മലപ്പുറം വെള്ളില മദ്‌റസത്തുല്‍ ഹിദായയിലെ നിശിദ മോള്‍ എം ഒന്നാം റാങ്കും, കോഴിക്കോട് തെച്ചിയാട് അല്‍ മദ്‌റസത്തുല്‍ ഇര്‍ശാദിയ്യയിലെ ഹിബ ഹനാന്‍ രണ്ടാം റാങ്കും, മലപ്പുറം കാരക്കുന്ന് അല്‍ഫലാഹ് പബ്ലിക് സ്‌കൂളിലെ സല്‍വാ വി കെ മൂന്നാം റാങ്കും നേടി.
പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്‌സൈറ്റില്‍ (www.samastha.in) ലഭ്യമാണ്.
റാങ്ക് ജേതാക്കളെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നേതാക്കളായ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അഭിനന്ദിച്ചു.
പുനര്‍ മുല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഈ മാസം ഏഴ് മുതല്‍ 21 വരെ പേപ്പര്‍ ഒന്നിന് 25 രൂപ ഫീസ് സഹിതം വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ സ്വീകരിക്കും.