പ്രചാരണത്തിന് മൊബൈല്‍ ഫോണ്‍ കവറുകളും; വില 699 രൂപ വരെ

Posted on: April 2, 2014 12:50 pm | Last updated: April 2, 2014 at 12:59 pm

snapdeal

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്തൊക്കെ വഴികളുണ്ട് അതൊക്കെ സ്വീകരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ബാനറുകളിലും ഫഌക്‌സ് ബോര്‍ഡുകളിലും ഒതുങ്ങാതെ സോഷ്യല്‍ മീഡിയയിലേക്കും പ്രചാരണം വ്യാപിച്ചുകഴിഞ്ഞു. ഇതെല്ലാം മുതലെടുത്ത് പുതിയ പ്രചാരണ രീതികള്‍ വിവിധ മാര്‍ക്കറ്റിംഗ് കമ്പനികളും സ്വീകരിക്കുകയാണ്. ഇവയിലൊന്നാണ് മൊബൈല്‍ ഫോണ്‍ കവറുകളിലൂടെയുള്ള പ്രചാരണം. വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുടെ ചിത്രവും പാര്‍ട്ടി ചിഹ്നവും വോട്ടഭ്യര്‍ഥനയും നിറഞ്ഞ മൊബൈല്‍ ഫോണ്‍ കവറുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു. 399 രൂപ മുതല്‍ 699 രൂപ വരെയാണ് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഇവയുടെ വില.

സോണിയാ, രാഹുല്‍, അരവിന്ദ് കേജരിവാള്‍, നരേന്ദ്ര മോഡി തുടങ്ങിയവരുടെ ചിത്രങ്ങളുള്ള കവറുകളാണ് ഭൂരിഭാഗവും.