കേരളത്തില്‍ യു ഡി എഫെന്ന് ഐ ബി എന്‍- സി എസ് ഡി എസ് സര്‍വേ

    Posted on: April 2, 2014 12:01 am | Last updated: April 2, 2014 at 12:22 am

    ന്യൂഡല്‍ഹി: കേരളത്തില്‍ ഭൂരിഭാഗം സീറ്റുകളും യു ഡി എഫ് നേടുമെന്ന് ഐ ബി എന്‍- സി എസ് ഡി എസ് സര്‍വേ. പതിനൊന്ന് മുതല്‍ പതിനേഴ് വരെ സീറ്റുകള്‍ യു ഡി എഫ് നേടുമ്പോള്‍ നാല് മുതല്‍ എട്ട് വരെ സീറ്റുകള്‍ മാത്രമേ എല്‍ ഡി എഫിന് ലഭിക്കൂവെന്ന് സര്‍വേ പറയുന്നു. യു ഡി എഫിന് 45 ശതമാനം വോട്ടും എല്‍ ഡി എഫിന് 36 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. ബി ജെ പിക്ക് പതിനൊന്ന് ശതമാനം വോട്ട് ലഭിക്കുമ്പോള്‍ കന്നിയങ്കത്തിനിറങ്ങുന്ന എ എ പിക്ക് മൂന്ന് ശതമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
    മലബാറിലും മധ്യ കേരളത്തിലും യു ഡി എഫിനായിരിക്കും മുന്‍തൂക്കമെന്നും തെക്കന്‍ കേരളത്തില്‍ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് നില്‍ക്കുമെന്നും സര്‍വേ പറയുന്നു.