ട്വന്റി 20 ലോകകപ്പ്: പാകിസ്ഥാനെ തോല്‍പിച്ച് വെസ്റ്റിന്‍ഡീസ് സെമിയില്‍

Posted on: April 1, 2014 10:56 pm | Last updated: April 1, 2014 at 10:57 pm

sammy_0104getty_630

ധാക്ക: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് സെമിയില്‍. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണ്ണായകമായ മത്സരത്തില്‍ പാകിസ്ഥാനെ 84 റണ്‍സിന് തോല്‍പിച്ചാണ് വിന്‍ഡീസ് സെമിയില്‍ പ്രവേശിച്ചത്. ഇതോടെ പാകിസ്ഥാന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. 46 റണ്‍സെടുത്ത ബ്രാവോയും 42 റണ്‍സെടുത്ത സമ്മിയുമാണ് വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 167 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ വെറും 82 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്താകുകയായിരുന്നു. 19 റണ്‍സെടുത്ത ഹഫീസും 18 റണ്‍സ് വീതമെടുത്ത ഷൊഹൈബ് മക്ക്‌സൂദും ശാഹിദ് അഫ്രീദിയും മാത്രമാണ് പാക് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.