കണ്ണൂരില്‍ നാടോടി ബാലികയെ പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

Posted on: April 1, 2014 4:55 pm | Last updated: April 2, 2014 at 8:06 am

rapeകണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ നാടോടിബാലികയെ പീഡിപ്പിച്ചു. കണ്ണൂര്‍ നഗരത്തിലെ ഒരു കടവരാന്തയില്‍ രക്ഷിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കരുതുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പുലര്‍ച്ചെ 2.30 ഓടെ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടി പീഡനത്തിനിരയായി എന്ന് പോലീസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ആയിക്കര സ്വദേശിയായ സന്തോഷ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.