മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും

Posted on: March 30, 2014 3:06 pm | Last updated: March 31, 2014 at 10:04 am
SHARE

high courtകൊച്ചി: മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. നാളെയാണ് പ്രത്യേക അപേക്ഷ നല്‍കുക.

വിമര്‍ശനം നടത്തിയ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ സിംഗിള്‍ ബെഞ്ചില്‍ റിവ്യൂ ഹരജി സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് കൂടുതല്‍ വിമര്‍ശനത്തിന് വഴിവെക്കുമോയെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഡിവിഷന്‍ ബെഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കുന്നതാണ് ഉചിതമെന്ന നിയമോപദേശത്തിന്റെ പശ്ചാതലത്തിലാണ് പുതിയ തീരുമാനം.