കേരളം യു ഡി എഫിന് അനുകൂലമെന്ന് ആന്റണി

Posted on: March 29, 2014 11:55 am | Last updated: March 30, 2014 at 11:39 am
SHARE

AK-Antonyതിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരെഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല. കേന്ദ്രത്തില്‍ ഏകകക്ഷി ഭരണത്തിന് സാധ്യതയില്ല. മോഡിയുടെ അജണ്ട ഇന്ത്യെ തകര്‍ക്കും. കോണ്‍ഗ്രസിന്റെ എതിരാളി ബി ജെ പിയാണ്. മോഡിപ്രഭാവം, മോഡി വികസന മോഡല്‍ എന്നിങ്ങനെയുള്ളവ സങ്കല്‍പങ്ങളാണെന്നും ഗുജറാത്തല്ല ഇന്ത്യയിലെ മറ്റ് ഭാഗങ്ങളെന്നും ആന്റണി പറഞ്ഞു. തെരെഞ്ഞെടുപ്പില്‍ യു പി എയെ എഴുതിത്തള്ളേണ്ടെന്നും ആന്റണി പറഞ്ഞു.

സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് സ്വതന്ത്രരെ സി പി എം മത്സരിപ്പിക്കുന്നത്. ചില നയങ്ങള്‍ക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ സി പി എമ്മിന്റെ ജനകീയാടിത്തറ നഷ്ടമാവുമെന്നും ആന്റണി പറഞ്ഞു.