‘ബാപ്പ അത് ചെയ്യില്ല..’ മലേഷ്യന്‍ പൈലറ്റിന്റെ മകന്‍ മനസ്സ് തുറക്കുന്നു

Posted on: March 27, 2014 5:56 pm | Last updated: March 27, 2014 at 6:17 pm
SHARE

ക്വാലാലംപൂര്‍: എന്റെ വാപ്പയെ എനിക്ക് നന്നായറിയാം… പറയുന്നത്, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ സഹേരി അഹമ്മദ് ഷായുടെ മകന്‍ അഹമ്മദ് സേത്. വിമാനം തകരാന്‍ കാരണം തന്റെ പിതാവാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും അഹമ്മദ് സേത് പറഞ്ഞു. പൈലറ്റിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും സേത് നിഷേധിക്കുകയാണ്.

ahammed seth - malasian air pilots son
മലേഷ്യന്‍ പെെലറ്റിന്റെ മകന്‍ സഹോദരിക്കും (ഇടത്ത്) മാതാവിനും ഒപ്പം

എല്ലാ കാര്യങ്ങളും ഓണ്‍ലൈനലൂടെ ഞാന്‍ വായിച്ചറിഞ്ഞു. ഇതിനെയെല്ലാം തള്ളിക്കളയുകയാണ്. വാപ്പയുടെ കൂടെ കൂടുതല്‍ നേരം സഞ്ചരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം. വാപ്പ അത് ചെയ്യില്ല. വിമാനം തകരുകയും യാത്രക്കാര്‍ എല്ലാവരും മരിക്കുകയും ചെയ്തുവെന്ന ഔദ്യോഗിക സ്ഥിരീകരണം അംഗീകരിക്കുന്നില്ല. ഭൗതികമായ മറ്റു തെളിവുകള്‍ ഇതിന് ആവശ്യമാണ്. തെളിവുകള്‍ കണ്‍മുന്നില്‍ കാണാതെ ഈ സ്ഥിരീകരണം വിശ്വസിക്കാനാകില്ല. സേത് പറഞ്ഞു.

വിമാനം അപകടത്തില്‍പ്പെട്ട ശേഷം പൈലറ്റിന്റെ കുടുംബത്തില്‍ നിന്ന് ഇതാദ്യമായാണ് ഒരാള്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്.