Connect with us

Palakkad

മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നം അനുവദിച്ചു

Published

|

Last Updated

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നം അനുവദിച്ചു. കലക്ടറേറ്റില്‍ റിട്ടേണിങ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ രാമചന്ദ്രനാണ് പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചത്.
പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുന്ന വീരേന്ദ്രകുമാറിന് മോതിര ചിഹ്നത്തിലായിരിക്കും മത്സരിക്കുക. ആലത്തൂരിലെ കെ എ ഷീബ കൈപ്പത്തി അടയാളത്തിലും മത്സരിക്കും. പാലക്കാട് മത്സരിക്കുന്ന എം ബി രാജേഷ,് ആലത്തൂരില്‍ മത്സരിക്കുന്ന പി കെ ബിജുവും ചുറ്റിക അരിവാള്‍ നക്ഷത്രത്തിലായിരിക്കും ജനവിധി തേടുക.
മറ്റ് സ്ഥാനാര്‍ത്ഥികളുടെ വിശദാംശങ്ങള്‍. പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി, രാഷ്ട്രീയപാര്‍ട്ടി, അനുവദിച്ച ചിഹ്നം എന്ന ക്രമത്തില്‍. ശോഭാ സുരേന്ദ്രന്‍ (ബി ജെ പി-താമര), ഹരി അരുമ്പില്‍ (ബി എസ പി-ആന), അബൂബക്കര്‍ സിദ്ദിഖ് (തൃണമുല്‍ കോണ്‍ഗ്രസ്-പൂക്കളും പുല്ലും), ഇ എസ് കാജാ ഹുസൈന്‍ (എസ് ഡി പി ഐ-സീലിങ് ഫാന്‍), ബി പത്മനാഭന്‍ (എ എ പി-ചൂല്). രാജേഷ് എസ് (ശിവസേന-വില്ലും അമ്പും), തെന്നിലാപുരം രാധാകൃഷ്ണന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി-ഗ്യാസ് സിലിണ്ടര്‍), (സ്വതന്ത്രര്‍)-അഭിമോദ്-ബ്രഡ്, പ്രദീപ്-കത്രിക, സി കെ രാമകൃഷ്ണന്‍-ബ്ലാക്ക് ബോര്‍ഡ്, വീരേന്ദ്രകുമാര്‍ ഒ പി ഷട്ടില്‍, ശ്രീജിത്ത്-ടെലിവിഷന്‍, വി എസ് ഷാനവാസ് -തയ്യല്‍ മെഷീന്‍.
ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി, രാഷ്ട്രീയപാര്‍ട്ടി, അനുവദിച്ച ചിഹ്നം എന്ന ക്രമത്തില്‍.
പ്രേമകുമാരി (ബി എസ് പി-ആന), ഷാജുമോന്‍ വട്ടേക്കാട് (ബി ജെ പി-താമര), കൃഷ്ണന്‍ എലഞ്ഞിക്കല്‍ (എസ് ഡി പി ഐ-സീലിങ് ഫാന്‍), (സ്വതന്ത്രര്‍)-ആല്‍ബിന്‍ എം യു-ഗ്ലാസ് ടംബ്ലര്‍, കൃഷ്ണന്‍കുട്ടി വി ടെലിവിഷന്‍, ആര്‍ ബിജു-ഷട്ടില്‍, എ ബിജു-കത്രിക, കെ ബിജു-അലമാര, വിജയന്‍ അമ്പലക്കാട്-ബ്ലാക്ക് ബോര്‍ഡ്, കെ എസ് വേലായുധന്‍-ഗ്യാസ് സിലിണ്ടര്‍.

---- facebook comment plugin here -----