Connect with us

Wayanad

ലക്ഷങ്ങള്‍ മുടക്കിയ പാലം പാതിവഴിയില്‍: പ്രദേശവാസികള്‍ ദുരിതത്തില്‍

Published

|

Last Updated

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിനേയും മാനന്തവാടി പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന എസ്‌വളവ് തിണ്ടുമ്മല്‍ പാലം പാതി വഴിയില്‍ നിലച്ചതോടെ പ്രദേശ വാസികള്‍ ദുരിതത്തിലായി.
പാലം പണി പാതി വഴിയിലായതോടെ ഏത് സമയവും തകര്‍ന്നു വീഴാന്‍ സാധ്യതയുള്ള ദ്രവിച്ച കവുണ്ട് പാലത്തിലൂടെയാണ് നാട്ടുകാര്‍ ജീവ ഭയത്തോടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ പാലം നിര്‍മ്മാണം നില്ലച്ചിട്ട്. നാബാര്‍ഡിന്റെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റേയും 40 ലക്ഷം രൂപയുടെ ഫണ്ടാണ് പാലത്തിന് വകയിരുത്തിയത്. ഇതില്‍ എട്ട് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് നല്‍കേണ്ടതാണ്.
എന്നാല്‍ പാലത്തിനായുള്ള കാലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുകയും പാര്‍ട്ട് ബില്ലിനായി നബാര്‍ഡിനെ സമീപിച്ചപ്പോള്‍ പണം നല്‍കിയിന്നെും കരാരുകാരന്‍ പറയുമ്പോഴും ചില പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിലെ തര്‍ക്കമാണ് പാലം പണി പാതി വഴിയിലായതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
നൂറ് കണക്കിന് കുടുംബങ്ങളാണ് പാലത്തിന് ഇരുവശവും താമസിക്കുന്നത്. ഏത് നിമഷവും തകര്‍ന്നു വീഴാന്‍ സാധ്യാതയുള്ള ഈ കവുങ്ങ് പാലത്തിലൂടെയാണ് നൂറുകണക്കിന് വിദ്യാഥികളുള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കുന്നത്. ഈ പാലം യാഥാര്‍ത്യമായാല്‍ മാത്രമാണ് ഇവര്‍ക്ക് വാഹന ഗതാഗതം സാധ്യമാകുകയുള്ളൂ. അല്ലെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റി വേണം ഇവര്‍ക്ക് വാഹനത്തില്‍ വീട്ടിലെത്താന്‍. വേനല്‍ക്കാലം അവസാനിച്ച് മഴക്കാലം എത്തിയാല്‍ ഈ തോടില്‍ വെള്ളമുയരുകയും പാലം കൂടുതല്‍ അപകടത്തിലാകുകയും ചെയ്യും. വരുന്ന മഴക്കാലത്തിന് മുമ്പെങ്കിലും പാലം യാഥാര്‍ത്യമായില്ലെങ്കില്‍ ശക്തമായ സമരത്തിനുളള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.

Latest