അഞ്ച് മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ചു

Posted on: March 26, 2014 8:08 pm | Last updated: March 26, 2014 at 8:08 pm
SHARE

convict - valancheri murder attemptമലപ്പുറം: അഞ്ച് മാസം പ്രായമായ കുഞ്ഞിനെ നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരിയിലാണ് സംഭവം. വടകര സ്വദേശിയായ മുഹമ്മദ് എന്നയാളാണ് ഭാര്യ ഫൗസിയയോടുള്ള അരിശം തീര്‍ക്കാന്‍ ചോരക്കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരുക്കേറ്റ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രസവം കഴിഞ്ഞ് ഫൗസിയയെ വിളിക്കാനെത്തിയതായിരുന്നു മുഹമ്മദ്. എന്നാല്‍ ആദ്യ വിവാഹം മറച്ചുവെച്ച് തന്നെ വിവാഹം കഴിച്ചതിലുള്ള ദേഷ്യം മൂലം ഫൗസിയ ഇയാളോടൊപ്പം പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുപിതനായ മുഹമ്മദ് മകന്‍ സഅദിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഈ സമയം ഫൗസിയയും മാതാവുംകൂടി കുട്ടിയെ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ കുട്ടിയെ നിലത്തടിക്കുകയായിരുന്നു.

ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.