സച്ചിനേക്കാള്‍ മികച്ചവനാകാന്‍ കോഹ്‌ലിക്ക് കഴിയും: കപില്‍ദേവ്

Posted on: March 25, 2014 5:16 pm | Last updated: March 26, 2014 at 7:41 am
SHARE

sachin with kohliക്വലാലംപൂര്‍: ക്രിക്കറ്റില്‍ സച്ചിനേക്കാള്‍ മികച്ചവനാകാന്‍ വിരാട് കോഹ്‌ലിക്ക് കഴിയുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. സച്ചിന് പകരക്കാരന്‍ ക്രിക്കറ്റില്‍ ഇനി ഉണ്ടാകില്ല എന്നത് സത്യമാണ്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തികുറിക്കാന്‍ കോഹ്‌ലിക്ക് കഴിയുമെന്ന് കപില്‍ പറഞ്ഞു. ‘ക്രിക്കറ്റില്‍ മറ്റാരേക്കാളും കഴിവ് തനിക്കുണ്ടെന്ന് കോഹ്‌ലി ഇതിനകം തെളിയിച്ചുകഴിഞ്ഞു. 34 വയസ്സ് വരെ വലിയ പരുക്കില്ലാതെ കളിക്കാന്‍ സാധിച്ചാല്‍ ക്രിക്കറ്റില്‍ സച്ചിനും വിവിയന്‍ റിച്ചാര്‍ഡ്‌സിനും കഴിയാത്ത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കോഹ്‌ലിക്ക് കഴിയുമെന്നും കപില്‍ പറഞ്ഞു.