Connect with us

Gulf

വ്യാജ വിസ നിര്‍മാണം: ഏഷ്യക്കാരന്‍ അറസ്റ്റില്‍

Published

|

Last Updated

മസ്‌കത്ത്: വ്യാജ വിസ നിര്‍മിച്ച് വില്‍പന നടത്തി വന്ന ഏഷ്യക്കാന്‍ അറസ്റ്റിലായി. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇയാളുടെ താമസസ്ഥലം റെയ്ഡ് നടത്തിയാണ് പിടികൂടിയത്. വ്യാജ വിസ നിര്‍മിക്കാനുപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തു.
മസ്‌കത്ത് ഗവര്‍ണറേറ്റിലായിരുന്നു പ്രതിയുടെ ആസ്ഥാനമെന്ന് പോലീസ് പറഞ്ഞു. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ചേര്‍ത്ത് പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് വിഭാഗത്തിന്റെ വ്യാജ സീലും വിസ മാതൃകയും ഉപയോഗിച്ചാണ് വ്യാജ വിസകള്‍ നിര്‍മിച്ച് ഇയാള്‍ ആവശ്യക്കാര്‍ക്ക് കൈമാറിയിരുന്നത്. ഓരു വിസക്ക് 200 റിയാല്‍ ആണ് ഈടാക്കിയിരുന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കേന്ദ്രത്തില്‍ നിന്നും ഏതാനും പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഏതാനും വ്യാജ വിസകള്‍, ടിക്കറ്റുകളുടെ പകര്‍പ്പ്, ട്രാവല്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് മെഷീന്‍, പ്രിന്റര്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു.

 

Latest