Connect with us

Kerala

ആശങ്ക നീങ്ങി; ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കും

Published

|

Last Updated

കോട്ടയം: കോട്ടയം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കാന്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തീരമാനിച്ചു. ജോസ് സമര്‍പ്പിച്ച പത്രികയില്‍ അപാകതയില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. കെ എം മാണി തന്നെയാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാനെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ജോസ് കെ മാണിയുടെ നോമിനേഷന്‍ പേപ്പറില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഒപ്പിട്ടതാണ് പരാതിക്ക് അടിസ്ഥാനം. പരാതിയുമായി ബി ജെ പിയും എല്‍ ഡി എഫും തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

ശശി തരൂര്‍, ബെന്നറ്റ് എബ്രഹാം, ബിന്ദു കൃഷ്ണ എന്നിവരുടെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നതും സൂക്ഷ്മ പരിശോധനക്കുശേഷം ഇന്ന് മാത്രമേ തീരുമാനിക്കൂ. ഭാര്യ സുനന്ദ പുഷ്‌കറിന്റെ സ്വത്തുവിവരം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് ശശി തരൂതിന്റെ പത്രികക്ക് അംഗീകാരം നല്‍കുന്നത് തടഞ്ഞുവെച്ചത്.