എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് അക്കാദമിക് ബ്രിഡ്ജ് കോഴ്‌സ്

Posted on: March 25, 2014 12:22 am | Last updated: March 25, 2014 at 12:22 am
SHARE

കോഴിക്കോട്: ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ മൂന്ന്, നാല്, അഞ്ച്, തീയതികളില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ അക്കാദമിക് ബ്രിഡ്ജ് കോഴ്‌സ് നടത്തും.
അഭിരുചിക്കനുസൃതമായ കോഴ്‌സ് തിരഞ്ഞെടുക്കാനും അവയുടെ സാധ്യതകള്‍ പരിചയപ്പെടാനും ഉദേശിച്ചുള്ള കോഴ്‌സില്‍ കേരളത്തിലെ പ്രമുഖ മതപണ്ഡിതര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുമായി ചര്‍ച്ചകളും സംവാദങ്ങളുമുണ്ടാകും. വിദ്യാര്‍ഥികളിലുള്ള നേതൃപാടവവും സാഹിത്യ അഭിരുചിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലനത്തിന് പുറമെ മത പഠന ക്ലാസും സ്റ്റഡി ടൂറും ഒപ്പമുണ്ട്. കോഴ്‌സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മര്‍കസ് ഗാര്‍ഡനിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശത്തില്‍ അഞ്ച് പോയിന്റ് വെയിറ്റേജ് ലഭിക്കും. 300 രൂപയാണ് ഫീസ്. വിശദ വിവരങ്ങള്‍ക്ക് 8907 616999, 9496 404586 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.